പ്രഥമ എം ആര്‍ എസ് സംസ്ഥാന കായിക മേളയില്‍ അജയ്യരായി ഷുക്കൂര്‍സാറും കുട്ടികളും...സര്‍ഗോത്സവത്തില്‍ കാസര്‍കോട് ‌‌എം ആര്‍ എസിന് ഹാട്രിക് ചാമ്പ്യന്‍ഷിപ്പ്...പെണ്‍കുട്ടികളുടെ മാത്രം കരുത്തില്‍ റവന്യൂ ജില്ലാ കായികമേളയിലും രണ്ടാം സ്ഥാനത്ത് എം ആര്‍ എസ്....പെണ്‍കുട്ടികളുടെ മാത്രം കരുത്തില്‍ കാസര്‍കോട് ഉപജില്ലാ കായിക മേളയില്‍ എം ആര്‍ എസ് രണ്ടാം സ്ഥാനക്കാരായി...

Monday 29 December 2014

സര്‍ഗോത്സവം - എതിരാളികളില്ലാതെ കാസര്‍കോട് എം ആര്‍ എസ്

ഡിസമ്പര്‍ 26,27.28 തീയതികളില്‍ കണിയാമ്പറ്റ എം ആര്‍ എസില്‍ നടന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളുടെ രണ്ടാമത് സംസ്ഥാന കലോത്സവമായ സര്‍ഗോത്സവത്തില്‍ കാസര്‍കോട് എം ആര്‍ എസ് ചാമ്പ്യന്മാരായി.  ആദ്യ കലോത്സവത്തിലും കാസര്‍കോട് തന്നെയായിരുന്നു ചാമ്പ്യന്മാര്‍. കാസര്‍കോടിന് 196 പോയിന്റ് ലഭിച്ചപ്പോള്‍ രണ്ടാം സ്ഥാനക്കാരായ തിരുവനന്തപുരം കട്ടേല എം ആര്‍ എസിന് 94 പോയന്റാണ് ലഭിച്ചത്. കാസര്‍കോടിന്റെ ആതിര വി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു.

ബഹു. പട്ടിക വര്‍ഗ യൂവജന ക്ഷേമ വകുപ്പ് മന്ത്രിയില്‍ നിന്ന് കാസര്‍കോട് എം ആര്‍എസ് കുട്ടികള്‍ ചാമ്പ്യന്‍ട്രോഫി സ്വീകരിക്കുന്നു.
മികച്ച നടിയായി തിരഞ്ഞേടുക്കപ്പെട്ട ആതിര വി യുടെ പ്രകടനം


കലോത്സവത്തില്‍ എം ആര്‍ എസ് കാസര്‍കോട്

ചിത്രങ്ങളിലൂടെ







Monday 8 December 2014

ബാള്‍ ബാഡ്മിന്റണില്‍ ചാമ്പ്യന്മാര്‍

കാസര്‍കോട് ജില്ലാ ബാഡ്മിന്റണ്‍ അസോസിയേഷന്‍ സീനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ എം ആര്‍ എസ് താരങ്ങള്‍ വിജയികളായി


Friday 5 December 2014

സബ് ജില്ലാ കലോത്സവം

സബ് ജില്ലാ കലോത്സവത്തില്‍ ലളിത ഗാന മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ അശ്വതി വി ആര്‍ 

 

 


സബ് ജില്ലാ കലോത്സവത്തില്‍ ഹിന്ദി പദ്യം ചൊല്ലല്‍  മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ നിത്യശ്രീ

സബ് ജില്ലാ കലോത്സവത്തില്‍ ഉപന്യാസ  മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ അനുപമ ബി