Thursday 29 November 2012
Tuesday 27 November 2012
റവന്യൂ ജില്ലാ കായിക മേളയിലും എം ആര് എസിനു മികവ്
സബ് ജില്ലാ കായികമേളയ്ക്ക് പിന്നാലെ റവന്യൂ ജില്ലാ കായികമേളയിലും എം ആര് എസ് കരുത്ത് തെളിയിച്ചു.
ചാമ്പ്യന്‍ഷിപ്പ് നേടിയ കാസര്‍കോട് സബ് ജില്ലയ്ക്ക് വേണ്ടി എം ആര് എസ് 22 പോയന്റുകള്‍ നേടി
3 കി. മീ. നടത്ത മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ അപര്‍ണ ജെ മെഡല്‍ സ്വീകരിക്കുന്നു
100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഒന്നാം സ്ഥാനം നേടിയ നിഖില ചന്ദ്രന്
ലോങ് ജംപില്‍ രണ്ടാം സ്ഥാനം നേടിയ വര്‍ഷ
400 മീറ്ററില്‍ രണ്ടാം സ്ഥാനവും 600മീറ്ററില്‍ മൂന്നാം സ്ഥാനവും നേടിയ സായിബ
ഡിസ്കസ് ത്രോയില്‍ രണ്ടാം സ്ഥാനം നേടിയ ചിഞ്ചൂ
ഹര്‍ഡില്‍സിലും 800 മീറ്ററിലും മൂന്നാം സ്ഥാനം നേടിയ ആര്യ
Sunday 18 November 2012
ചരിത്രം സൃഷ്ടിച്ച് എം ആര് എസ്
ചരിത്രം സൃഷ്ടിച്ച് എം ആര് എസ്
കാസര്‍കോട് ഉപജില്ലാ കായിക മേളയില്‍ എം ആര് എസിന്റെ പെണ്‍കരുത്ത് ചരിത്രം സൃഷ്ടിച്ചു. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കിഡ്ഡീസ്, സബ് ജൂനിയര്‍, ജൂനിയര്‍ വിഭാഗങ്ങളില്‍ എം ആര് എസ് ചാമ്പ്യന്‍ പട്ടം കരഗതമാക്കി. ഓവര്‍ ഓള് ചാമ്പ്യന്‍ഷിപ്പിനുള്ള പോരാട്ടത്തില്‍ എല്‍ പി വിഭാഗം ഇല്ലാഞ്ഞിട്ടും എം ആര് എസിനു നാലാം സ്ഥാനം നേടാന്‍ സാധിച്ചത് പൊന്‍തിളക്കമായി.
ഒന്നാം സ്ഥാനം നേടിയ താരങ്ങള്‍
ആര്യ ജയന്
ജൂനിയര്‍ 800 മീറ്റര്‍ ഓട്ടം
( ഹര്‍ഡില്‍സ് രണ്ടാം സ്ഥാനം
4x100 റിലേ രണ്ടാം സ്ഥാനം)
4x100 റിലേ രണ്ടാം സ്ഥാനം)
നിഖില ചന്ദ്രന്
ജൂനിയര്‍ ഹര്‍ഡില്‍സ്
( ജാവലിന്‍ ത്രോ രണ്ടാം സ്ഥാനം,
4x100 റിലേ രണ്ടാം സ്ഥാനം
4x100 റിലേ രണ്ടാം സ്ഥാനം
200 മീറ്റര്‍ ഓട്ടം മൂന്നാം സ്ഥാനം )
ഗോപിക ഗോപി
സബ് ജൂനിയര്‍ ഹര്‍ഡില്‍സ്,
4X100 റിലേ
4X100 റിലേ
( ഷോട്ടപൂട്ട് മൂന്നാം സ്ഥാനം )
നിമ്യ സി പി
കിഡ്ഡീസ് ലോങ്ജംപ്,
കിഡ്ഡീസ് 4X100 റിലേ
ഗോപിക എസ് മേലത്ത്
ജൂനിയര്‍ ഹാമര്‍ ത്രോ
അനുപമ
കിഡ്ഡീസ് 4X100 റിലേ
അര്‍ച്ചന കെ
ജൂനിയര്‍ ജാവലിന്‍
അര്‍ച്ചന
കിഡ്ഡീസ് 4X100 റിലേ
(ഹൈജംപ് രണ്ടാം സ്ഥാനം )
രജിന ടി ആര്
കിഡ്ഡീസ് 4X100 റിലേ
(100 മീറ്റര്‍ ഓട്ടം മൂന്നാം സ്ഥാനം )
സായിബ എന്‍ റ്റി
സബ് ജൂനിയര്‍ 4X100 റിലേ
(600 മീറ്റര്‍, 400 മീറ്റര്‍ ഓട്ടം മൂന്നാം സ്ഥാനം )
നിഖില കെ
സബ് ജൂനിയര്‍ 4X100 റിലേ
ആശ്രയ ഒ
സബ് ജൂനിയര്‍ 4X100 റിലേ
രണ്ടാം സ്ഥാനം നേടിയവര്‍
നവീന ടി എച്ച്
സീനിയര്‍ ട്രിപ്പിള്‍ ജംപ്
( സീനിയര്‍ 4x100 റിലേ മൂന്നാം സ്ഥാനം )
അപര്‍ണ ജെ നായര്‍
ജൂനിയര്‍ 3000 നടത്തം
പ്രിയ കെ എസ്
സീനിയര്‍ ഹര്‍ഡില്‍സ്
(സീനിയര്‍ 4x400 റിലേ
സീനിയര്‍ 4x100 റിലേ മൂന്നാം സ്ഥാനം )
അനശ്വര കെ
സബ് ജൂനിയര്‍ ഹര്‍ഡില്‍സ്
ജ്യോത്സ്ന
കിഡ്ഡീസ് ലോങ്ജംപ്
ലേഖ ബി
ജൂനിയര്‍ ലോങ്ജംപ്
( ട്രിപ്പിള്‍ ജംപ് മൂന്നാം സ്ഥാനം )
രേഷ്മ ആര്
സീനിയര്‍ ഹാമര്‍
ഷോട്ട്പുട്ട്
അശ്വതി പി ആര്
ജൂനിയര്‍ 4x100 റിലേ
സിനി
അനുഷ ഡി
സീനിയര്‍ ഹൈജംപ്
( സീനിയര്‍ 4x400 റിലേ മൂന്നാം സ്ഥാനം )
മൂന്നാം സ്ഥാനം നേടിയവര്‍
ജൂനിയര്‍ ഷോട്ട്പുട്ട്
ചിഞ്ചു
സീനിയര്‍ ഡിസ്കസ് ത്രോ
വര്‍ഷ എസ്
സീനിയര്‍ ലോങ്ജംപ്
സീനിയര്‍ 4x400 റിലേ
സീനിയര്‍ 4x100 റിലേ
ദിവ്യ ബി
ജൂനിയര്‍ 1500,3000 മീറ്റര്‍ ഓട്ടം
അമൃത വി
സീനിയര്‍ 4x100 റിലേ
ശ്രുതി
സീനിയര്‍ 5000 നടത്തം
രമ്യശ്രീ
സീനിയര്‍ 4x400 റിലേ
അഞ്ജന കെ വി
സീനിയര്‍ 4x400 റിലേ
Saturday 10 November 2012
ഉപജില്ലാ വിദ്യാരംഗം കലോത്സവം - എം ആര് എസിന് രണ്ടാം സ്ഥാനം
കാസര്‍കോട് ഉപജില്ലാ വിദ്യാരംഗം കലോത്സവത്തില്‍ ഹൈസ്കൂള്‍, യു പി വിഭാഗങ്ങളില്‍
എം ആര് എസ് രണ്ടാം സ്ഥാനം നേടി.
യു പി വിഭാഗം കവിതാരചനയില്‍ ആറാം തരം വിദ്യാര്‍ഥിനി സ്നേഹ രാജനും
ഹൈസ്കൂള്‍ വിഭാഗം കവിതാ രചനയില്‍ പത്താം തരത്തിലെ അഹല്യ കെ വിയും
ഒന്നാം സ്ഥാനക്കാരായി.
തുടര്‍ച്ചയായി രണ്ടാം തവണയാണ് കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന തല മത്സര വിജയി കൂടിയായ അഹല്യ വിജയിയാകുന്നത്.
യു പി വിഭാഗം നാടന്‍ പാട്ടു മത്സരത്തില്‍ എം ആര് എസിലെ മിടുക്കികള്‍ രണ്ടാം സ്ഥാനക്കാരായി. ഹൈസ്കൂള്‍ വിഭാഗം സാഹിത്യ ക്വിസില്‍ ഒമ്പതാം തരത്തിലെ അനഘ എ, ശ്രീഷ്മ എന്നിവര്‍ രണ്ടാം സ്ഥാനം നേടി. പുസ്തകാസ്വാദനത്തില്‍ ഒമ്പതിലെ രമ്യ കെ കഥാ രചനയില്‍ പത്തിലെ ആതിര വി കാവ്യമഞ്ജരിയില് ഒമ്പതിലെ മനീഷ എം എന്നിവര്‍ മൂന്നാം സ്ഥാനം നേടി.
അഹല്യ കെ വിയ്ക്ക് ഒന്നാം സ്ഥാനം നേടിക്കൊടുത്ത കവിത
നാവില്ലാത്ത കുഞ്ഞിന്റെ നിലവിളികള്‍
പണി
പൂര്‍ത്തിയാവാത്ത
ചിത്രം
കണക്കെ
ഫ്ലാഷ്
ലൈറ്റുകള്ക്കിടയിലേക്ക്
ജനിച്ചു
വീണപ്പോള്‍
മോഹങ്ങള്‍ക്കു
നേരെ നീണ്ട
കറുത്ത
മൈക്കിലെ
ചോദ്യ
ചിഹ്നങ്ങള്‍ക്കു മുന്നില്‍
ഉത്തരം
മുട്ടിയപ്പോഴാണ്
ഉയര്‍ന്ന
ടവറുകള്‍ ശ്രദ്ധിക്കാന്‍
മൊബൈല്‍
വാങ്ങിയത്.
ജീവിതത്തിന്റെ
ഇടുങ്ങിയ
വഴികളില്‍
മുഴങ്ങിയ വിതുമ്പലുകള്‍
റിങ്
ടോണാക്കി
നനഞ്ഞ
ബാല്യത്തിന്റെ
ഏടുകള്‍
തുന്നിക്കൂട്ടി
സിം
കാര്‍ഡാക്കി
വീതികുറഞ്ഞ
സ്ക്രീനില്‍
ഉപ്പിലിട്ടു
വച്ച കരിപിടിച്ച
മധുരാജിന്റെ
നിഴല്‍ ചിത്രങ്ങള്‍
ജീവിത
യാഥാര്‍ഥ്യങ്ങള്‍
കുത്തിക്കയറ്റി
വച്ചു.
ഹൃദയം
ചുരണ്ടിത്തീര്ന്നപ്പോഴേക്കും
പിന്നിലെ
നിഴലുകള്‍
ചതിച്ചതറിഞ്ഞില്ല.
-->
ലൈഫ്
ബോയ് മണമുള്ള
റീചാര്‍ജ്
കൂപ്പണുകള്‍.
കല
വീണ കണ്ണില്‍ തെളിയാതെ
വിയര്‍പ്പു
നാറുന്ന കീശകള്ക്കുള്ളില്
മൂടി
വച്ചപ്പോഴും
പ്രതീക്ഷയുടെ
സ്പന്ദനങ്ങളായി വന്ന
മെസേജുകള്‍.
ഇയര്‍ഫോണിന്റെ
നിശബ്ദതക്കിടയില്
കോമാളിയെപ്പോലെ
തലയാട്ടി
രസിച്ച നിമിഷങ്ങള്‍ !
നീഗൂഢത
നിറഞ്ഞ
ചതുപ്പികളിലേക്ക്
വീണ്ടും
വിളിക്കുകയാണ് മൊബൈലുകള്‍
നെഞ്ചിലെ
വരണ്ട മണ്ണിനു മേലെ
പടരുകയാണ്
ഇരമ്പലുകള്‍
പക്ഷേ,
മനസില്‍
മതില്‍ക്കെട്ടിലെ
ചീഞ്ഞു
നാറിയ കശുവണ്ടികള്‍ക്കിടയില്‍
മനസ്സാക്ഷി
തിരുകിക്കയറ്റിയവരുടെ
ഹൃദയത്തിന്റെ
ഇന്‍ബോക്സില്‍
അവശേഷിച്ചത്
ഒരൊറ്റ
മെസേജ് മാത്രം
ചാര്‍ജു
തീരാന്‍ ഇനി
അധികം
സമയമില്ലത്രേ !
സ്നേഹ രാജന് ഒന്നാം സ്ഥാനം നേടിക്കൊടുത്ത കവിത
അറിയാതെ
കാല് ചിലങ്കയണിഞ്ഞ്
ഒഴുകി പരക്കുംപുഴയെ ഞാന്‍
നോക്കി നിന്നു.
തവളകള്‍, മത്സ്യങ്ങള്‍
തഴുകിപുണരുന്നത് കണ്ട്
ഞാന്‍ ലയിച്ചു നിന്നു.
മനസ്സുപാടും
പാട്ടിനേക്കാള്‍
വേഗത്തില്‍ അവള്
പാടിയകന്നു.
പക്ഷേ
ഇന്നവള്‍ എന്റെ മനസ്സിലെ
മിന്നാമിനുങ്ങായി മാറി.
ഇന്നെനിക്ക് അവളുടെ
തീരത്തിരുന്ന്
കവിതയെഴുതണമെങ്കില്‍,
സ്വപ്നം കാണണമെങ്കില്‍
അവളുടെ പാട്ട്
കേള്‍ക്കണമെങ്കില്‍
പരലോകം സന്ദര്‍ശിക്കണം.
കാരണം,
അവളിന്ന് എന്നോടൊപ്പമില്ല.
യമദേവന്റെ കയര്‍
അവളുടെ കഴുത്തിനെ
അന്ന് വലം വച്ചിരുന്നു.
മത്സ്യങ്ങളും തവളകളും
പുല്‍ച്ചെടികള്‍ പോലും
അറിയാതെ.
Friday 9 November 2012
Thursday 8 November 2012
Thursday 1 November 2012
Subscribe to:
Posts (Atom)