പ്രഥമ എം ആര്‍ എസ് സംസ്ഥാന കായിക മേളയില്‍ അജയ്യരായി ഷുക്കൂര്‍സാറും കുട്ടികളും...സര്‍ഗോത്സവത്തില്‍ കാസര്‍കോട് ‌‌എം ആര്‍ എസിന് ഹാട്രിക് ചാമ്പ്യന്‍ഷിപ്പ്...പെണ്‍കുട്ടികളുടെ മാത്രം കരുത്തില്‍ റവന്യൂ ജില്ലാ കായികമേളയിലും രണ്ടാം സ്ഥാനത്ത് എം ആര്‍ എസ്....പെണ്‍കുട്ടികളുടെ മാത്രം കരുത്തില്‍ കാസര്‍കോട് ഉപജില്ലാ കായിക മേളയില്‍ എം ആര്‍ എസ് രണ്ടാം സ്ഥാനക്കാരായി...

Thursday 6 December 2012

ഉപജില്ലാ സ്കള്‍ കലോത്സവം

കാസര്‍കോട്  ഉപജില്ലാ സ്കള്‍ കലോത്സവത്തില്‍ യു പി വിഭാഗത്തില്‍ നാലാം സ്ഥാനവും ഹൈസ്കൂള്‍ വിഭാഗത്തില്‍ അഞ്ചാം സ്ഥാനവും എം ആര്‍ എസിന്

ഒന്നാം സ്ഥാനം നേടിയ പ്രതിഭകള്‍

യൂ പി പ്രസംഗം മലയാളം
നിഗിത ടി

യൂ പി പദ്യം ചൊല്ലല്‍ മലയാളം
സജിന

യൂ പി സംഘ ഗാനം


യൂ പി ദേശഭക്തി ഗാനം

ഹൈസ്കൂള്‍ കഥകളി സംഗീതം
അനുശ്രീ കെ. കെ.

ഹൈസ്കൂള്‍ കഥാ രചന
ആതിര വി

ഹൈസ്കൂള്‍ വഞ്ചിപ്പാട്ട്
ഒന്നാം സ്ഥാനം

രണ്ടാം സ്ഥാനം

ഹൈസ്കൂള്‍ പദ്യം ചൊല്ലല്‍ തമിഴ്
നയന നാരായണന്‍

ഹൈസ്കൂള്‍ ഗസല്‍
അനുശ്രീ കെ.കെ.

മൂന്നാം സ്ഥാനം

യു പി ഒപ്പന

ഹൈസ്കൂള്‍ കാര്‍ട്ടൂണ്‍
അശ്വിനി കൃഷ്ണന്‍

ഹൈസ്കൂള്‍ സംഘനൃത്തം

ഹൈസ്കൂള്‍ ഗാനമേള

ഹൈസ്കൂള്‍ ദേശഭക്തിഗാനം

ഹൈസ്കൂള്‍ മാര്‍ഗം കളി


എ ഗ്രേഡ് നേടിയവര്‍

കവിതാ രചന
അഹല്യ കെ വി

ലളിത ഗാനം
അനുശ്രീ കെ കെ

മാപ്പിളപ്പാട്ട്
ശരണ്യ എം

ചിത്രരചന ജലച്ചായം
അനൗഷ്ക എ. ടി.

ഹൈസ്കൂള്‍ ഒപ്പന

ബി ഗ്രേഡു നേ‌ടിയവര്‍



യു പി പ്രസംഗം ഹിന്ദി
രസ്ന

പദ്യം ചൊല്ലല്‍ ഇംഗ്ലീഷ്
അനശ്വര

ലളിത ഗാനം
ആതിര രാഘവന്‍

ശാസ്ത്രീയ സംഗീതം
അശ്വതി വി ആര്‍

മാപ്പിളപ്പാട്ട്
അഭിരാമി ഇ എന്‍

നാടോടി നൃത്തം
തനൂജ സി കെ

ചിത്രരചന
അനൗഷ്ക എ ടി

മോണോ ആക്ട്
അനുപമ ബി

ചിത്രരചന
അഹല്യ കെവി

നാടോടി നൃത്തം
അനഘ എ

പ്രസംഗം ഹിന്ദി
ആതിര കെ

പദ്യം ചൊല്ലല്‍ മലയാളം
മനീഷ പി


ഹൈസ്കൂള്‍ നാടന്‍പാട്ട്

സി ഗ്രേഡു നേടിയവര്‍

പദ്യം ചൊല്ലല്‍ ഇംഗ്ലീഷ്
അശ്വതി വി

കഥാ രചന
നിഗിത ടി

ശാസ്തീയ സംഗിതം
ജീന എം വി

ഉപന്യാസം ഹിന്ദി
ശില്പ എ





Tuesday 27 November 2012

റവന്യൂ ജില്ലാ കായിക മേളയിലും എം ആര്‍ എസിനു മികവ്

 സബ് ജില്ലാ കായികമേളയ്ക്ക് പിന്നാലെ റവന്യൂ ജില്ലാ കായികമേളയിലും എം ആര്‍ എസ് കരുത്ത് തെളിയിച്ചു.

ചാമ്പ്യന്‍ഷിപ്പ് നേടിയ കാസര്‍കോട് സബ് ജില്ലയ്ക്ക് വേണ്ടി എം ആര്‍ എസ് 22 പോയന്റുകള്‍ നേടി

 

3 കി. മീ. നടത്ത മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ അപര്‍ണ ജെ മെഡല്‍ സ്വീകരിക്കുന്നു


100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഒന്നാം സ്ഥാനം നേടിയ നിഖില  ചന്ദ്രന്‍

ലോങ് ജംപില്‍ രണ്ടാം സ്ഥാനം നേടിയ വര്‍ഷ

400 മീറ്ററില്‍ രണ്ടാം സ്ഥാനവും 600മീറ്ററില്‍ മൂന്നാം സ്ഥാനവും നേടിയ സായിബ

 

ഡിസ്കസ് ത്രോയില്‍ രണ്ടാം സ്ഥാനം നേടിയ ചിഞ്ചൂ

ഹര്‍ഡില്‍സിലും 800 മീറ്ററിലും  മൂന്നാം സ്ഥാനം നേടിയ ആര്യ


 

 

 





Sunday 18 November 2012

ചരിത്രം സൃഷ്ടിച്ച് എം ആര്‍ എസ്

ചരിത്രം സൃഷ്ടിച്ച് എം ആര്‍ എസ്

കാസര്‍കോട് ഉപജില്ലാ കായിക മേളയില്‍ എം ആര്‍ എസിന്റെ പെണ്‍കരുത്ത് ചരിത്രം സൃഷ്ടിച്ചു. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കിഡ്ഡീസ്, സബ് ജൂനിയര്‍, ജൂനിയര്‍ വിഭാഗങ്ങളില്‍ എം ആര്‍ എസ് ചാമ്പ്യന്‍ പട്ടം കരഗതമാക്കി.  ഓവര്‍ ഓള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള പോരാട്ടത്തില്‍ എല്‍ പി വിഭാഗം ഇല്ലാഞ്ഞിട്ടും  എം ആര്‍ എസിനു നാലാം സ്ഥാനം നേടാന്‍ സാധിച്ചത് പൊന്‍തിളക്കമായി.‍

ഒന്നാം സ്ഥാനം നേടിയ താരങ്ങള്‍

ആര്യ ജയന്‍
ജൂനിയര്‍ 800 മീറ്റര്‍ ഓട്ടം 
( ഹര്‍ഡില്‍സ് രണ്ടാം സ്ഥാനം
4x100 റിലേ രണ്ടാം സ്ഥാനം)

നിഖില ചന്ദ്രന്‍
ജൂനിയര്‍ ഹര്‍ഡില്‍സ് 
( ജാവലിന്‍ ത്രോ രണ്ടാം സ്ഥാനം,
4x100 റിലേ രണ്ടാം സ്ഥാനം
200 മീറ്റര്‍ ഓട്ടം മൂന്നാം സ്ഥാനം )
ഗോപിക ഗോപി
സബ് ജൂനിയര്‍ ഹര്‍ഡില്‍സ്,
4X100 റിലേ
( ഷോട്ടപൂട്ട് മൂന്നാം സ്ഥാനം )
നിമ്യ സി പി
കിഡ്ഡീസ് ലോങ്ജംപ്,
കിഡ്ഡീസ് 4X100  റിലേ


ഗോപിക എസ് മേലത്ത്
ജൂനിയര്‍ ഹാമര്‍ ത്രോ
അനുപമ 
കിഡ്ഡീസ് 4X100  റിലേ

അര്‍ച്ചന കെ
ജൂനിയര്‍ ജാവലിന്‍
അര്‍ച്ചന
കിഡ്ഡീസ് 4X100  റിലേ
(ഹൈജംപ് രണ്ടാം സ്ഥാനം )
രജിന ടി ആര്‍
കിഡ്ഡീസ് 4X100  റിലേ
(100 മീറ്റര്‍ ഓട്ടം മൂന്നാം സ്ഥാനം )
 
സായിബ എന്‍ റ്റി
സബ് ജൂനിയര്‍  4X100 റിലേ
(600 മീറ്റര്‍, 400 മീറ്റര്‍ ഓട്ടം മൂന്നാം സ്ഥാനം )
നിഖില കെ
സബ് ജൂനിയര്‍  4X100 റിലേ 
 
ആശ്രയ ഒ
സബ് ജൂനിയര്‍  4X100 റിലേ

രണ്ടാം സ്ഥാനം നേടിയവര്‍
നവീന ടി എച്ച്
സീനിയര്‍ ട്രിപ്പിള്‍ ജംപ്
( സീനിയര്‍ 4x100 റിലേ മൂന്നാം സ്ഥാനം )
അപര്‍ണ ജെ നായര്‍
ജൂനിയര്‍ 3000 നടത്തം 
പ്രിയ കെ എസ്
സീനിയര്‍ ഹര്‍ഡില്‍സ്
 (സീനിയര്‍ 4x400 റിലേ 
സീനിയര്‍ 4x100 റിലേ മൂന്നാം സ്ഥാനം )


അനശ്വര കെ
സബ് ജൂനിയര്‍ ഹര്‍ഡില്‍സ് 

ജ്യോത്സ്ന 
കിഡ്ഡീസ് ലോങ്ജംപ്

ലേഖ ബി
ജൂനിയര്‍ ലോങ്ജംപ്
( ട്രിപ്പിള്‍ ജംപ് മൂന്നാം സ്ഥാനം )
രേഷ്മ ആര്‍
സീനിയര്‍ ഹാമര്‍
ഷോട്ട്പുട്ട്
 
അശ്വതി പി ആര്‍
 ജൂനിയര്‍ 4x100 റിലേ
 
 സിനി
സീനിയര്‍ ലോങ്ജംപ്
വിജിത എ
ജൂനിയര്‍ 4x100 റിലേ
(ലോങ്ജംപ് മൂന്നാം സ്ഥാനം )

അനുഷ ഡി
സീനിയര്‍ ഹൈജംപ്  
( സീനിയര്‍ 4x400 റിലേ മൂന്നാം സ്ഥാനം ) 
മൂന്നാം സ്ഥാനം നേടിയവര്‍
ആതിര വി
 ജൂനിയര്‍ ഷോട്ട്പുട്ട് 


ചിഞ്ചു
സീനിയര്‍ ഡിസ്കസ് ത്രോ

വര്‍ഷ എസ്
സീനിയര്‍ ലോങ്ജംപ്  
സീനിയര്‍ 4x400 റിലേ 
സീനിയര്‍ 4x100 റിലേ

ദിവ്യ ബി‌
ജൂനിയര്‍ 1500,3000 മീറ്റര്‍ ഓട്ടം 
 
അമൃത വി
സീനിയര്‍ 4x100 റിലേ 
ശ്രുതി 
സീനിയര്‍ 5000 നടത്തം
രമ്യശ്രീ 
സീനിയര്‍ 4x400 റിലേ
അഞ്ജന കെ വി
സീനിയര്‍ 4x400 റിലേ




Saturday 10 November 2012

ഉപജില്ലാ വിദ്യാരംഗം കലോത്സവം - എം ആര്‍ എസിന് രണ്ടാം സ്ഥാനം


കാസര്‍കോട് ഉപജില്ലാ വിദ്യാരംഗം കലോത്സവത്തില്‍ ഹൈസ്കൂള്‍, യു പി വിഭാഗങ്ങളില്‍ 
എം ആര്‍ എസ് രണ്ടാം സ്ഥാനം നേടി.
യു പി വിഭാഗം കവിതാരചനയില്‍ ആറാം തരം വിദ്യാര്‍ഥിനി സ്നേഹ രാജനും 
ഹൈസ്കൂള്‍ വിഭാഗം കവിതാ രചനയില്‍ പത്താം തരത്തിലെ അഹല്യ കെ വിയും 
ഒന്നാം സ്ഥാനക്കാരായി.  
തുടര്‍ച്ചയായി രണ്ടാം തവണയാണ് കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന തല മത്സര വിജയി കൂടിയായ അഹല്യ വിജയിയാകുന്നത്.
യു പി വിഭാഗം നാടന്‍ പാട്ടു മത്സരത്തില്‍ എം ആര്‍ എസിലെ മിടുക്കികള്‍ രണ്ടാം സ്ഥാനക്കാരായി.  ഹൈസ്കൂള്‍ വിഭാഗം സാഹിത്യ ക്വിസില്‍ ഒമ്പതാം തരത്തിലെ അനഘ എ, ശ്രീഷ്മ എന്നിവര്‍ രണ്ടാം സ്ഥാനം നേടി.  പുസ്തകാസ്വാദനത്തില്‍ ഒമ്പതിലെ രമ്യ കെ  കഥാ രചനയില്‍ പത്തിലെ ആതിര വി  കാവ്യമഞ്ജരിയില്‍ ഒമ്പതിലെ മനീഷ എം എന്നിവര്‍ മൂന്നാം സ്ഥാനം നേടി.

അഹല്യ കെ വിയ്ക്ക് ഒന്നാം സ്ഥാനം നേടിക്കൊടുത്ത കവിത
 നാവില്ലാത്ത കുഞ്ഞിന്റെ നിലവിളികള്‍
-->

പണി പൂര്‍ത്തിയാവാത്ത
ചിത്രം കണക്കെ
ഫ്ലാഷ് ലൈറ്റുകള്‍ക്കിടയിലേക്ക്
ജനിച്ചു വീണപ്പോള്‍
മോഹങ്ങള്‍ക്കു നേരെ നീണ്ട
കറുത്ത മൈക്കിലെ
ചോദ്യ ചിഹ്നങ്ങള്‍ക്കു മുന്നില്‍
ഉത്തരം മുട്ടിയപ്പോഴാണ്
ഉയര്‍ന്ന ടവറുകള്‍ ശ്രദ്ധിക്കാന്‍
മൊബൈല്‍ വാങ്ങിയത്.

ജീവിതത്തിന്റെ ഇടുങ്ങിയ
വഴികളില്‍ മുഴങ്ങിയ വിതുമ്പലുകള്‍
റിങ് ടോണാക്കി
നനഞ്ഞ ബാല്യത്തിന്റെ
ഏടുകള്‍ തുന്നിക്കൂട്ടി
സിം കാര്‍ഡാക്കി
വീതികുറഞ്ഞ സ്ക്രീനില്‍
ഉപ്പിലിട്ടു വച്ച കരിപിടിച്ച
മധുരാജിന്റെ നിഴല്‍ ചിത്രങ്ങള്‍
ജീവിത യാഥാര്‍ഥ്യങ്ങള്‍
കുത്തിക്കയറ്റി വച്ചു.


ഹൃദയം ചുരണ്ടിത്തീര്‍ന്നപ്പോഴേക്കും
പിന്നിലെ നിഴലുകള്‍
ചതിച്ചതറിഞ്ഞില്ല.
-->
ലൈഫ് ബോയ് മണമുള്ള
റീചാര്‍ജ് കൂപ്പണുകള്‍.
കല വീണ കണ്ണില്‍ തെളിയാതെ
വിയര്‍പ്പു നാറുന്ന കീശകള്‍ക്കുള്ളില്‍
മൂടി വച്ചപ്പോഴും
പ്രതീക്ഷയുടെ സ്പന്ദനങ്ങളായി വന്ന
മെസേജുകള്‍.


ഇയര്‍ഫോണിന്റെ നിശബ്ദതക്കിടയില്‍
കോമാളിയെപ്പോലെ
തലയാട്ടി രസിച്ച നിമിഷങ്ങള്‍ !
നീഗൂഢത നിറഞ്ഞ
ചതുപ്പികളിലേക്ക്
വീണ്ടും വിളിക്കുകയാണ് മൊബൈലുകള്‍
നെഞ്ചിലെ വരണ്ട മണ്ണിനു മേലെ
പടരുകയാണ് ഇരമ്പലുകള്‍
പക്ഷേ,
മനസില്‍ മതില്‍ക്കെട്ടിലെ
ചീഞ്ഞു നാറിയ കശുവണ്ടികള്‍ക്കിടയില്‍
മനസ്സാക്ഷി തിരുകിക്കയറ്റിയവരുടെ
ഹൃദയത്തിന്റെ ഇന്‍ബോക്സില്‍
അവശേഷിച്ചത്
ഒരൊറ്റ മെസേജ് മാത്രം
ചാര്‍ജു തീരാന്‍ ഇനി
അധികം സമയമില്ലത്രേ !

സ്നേഹ രാജന് ഒന്നാം സ്ഥാനം നേടിക്കൊടുത്ത കവിത 
അറിയാതെ  
കാല്‍ ചിലങ്കയണിഞ്ഞ്
ഒഴുകി പരക്കും
പുഴയെ ഞാന്‍
നോക്കി നിന്നു.

തവളകള്‍, മത്സ്യങ്ങള്‍
തഴുകിപുണരുന്നത് കണ്ട്
ഞാന്‍ ലയിച്ചു നിന്നു.

മനസ്സുപാടും
പാട്ടിനേക്കാള്‍
വേഗത്തില്‍ അവള്‍
പാടിയകന്നു.

പക്ഷേ
ഇന്നവള്‍ എന്റെ മനസ്സിലെ
മിന്നാമിനുങ്ങായി മാറി.

ഇന്നെനിക്ക്  അവളുടെ
തീരത്തിരുന്ന്
കവിതയെഴുതണമെങ്കില്‍,
സ്വപ്നം കാണണമെങ്കില്‍
അവളുടെ പാട്ട്
കേള്‍ക്കണമെങ്കില്‍
പരലോകം സന്ദര്‍ശിക്കണം.

കാരണം,
അവളിന്ന് എന്നോടൊപ്പമില്ല.

യമദേവന്റെ കയര്‍
അവളുടെ കഴുത്തിനെ
അന്ന് വലം വച്ചിരുന്നു.

മത്സ്യങ്ങളും തവളകളും
പുല്‍ച്ചെടികള്‍ പോലും
അറിയാതെ.


Friday 9 November 2012

കളരിപ്പയറ്റ്

സ്പിക് മാക്കേയുടെ ആഭിമുഖ്യത്തില്‍ നടത്തിയ കളരിപ്പയറ്റ്

Thursday 8 November 2012

ഗിഫ്റ്റഡ് ചില്‍ഡ്രന്‍ വീണ്ടം


ഗിഫ്റ്റഡ് ചില്‍ഡ്രന്‍ പദവി മൂന്നാം വര്‍ഷവും എം ആര്‍ എസിലേക്ക്

തുടര്‍ച്ചയായി മൂന്നാം വര്‍ഷവും എം ആര്‍ എസിലെ മിടുക്കികള്‍ ഗിഫ്റ്റഡ് ചില്‍ഡ്രന്‍ ആയി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.

അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍


സ്നേഹ ചന്ദ്രന്‍

തനൂജ കെ