പ്രഥമ എം ആര്‍ എസ് സംസ്ഥാന കായിക മേളയില്‍ അജയ്യരായി ഷുക്കൂര്‍സാറും കുട്ടികളും...സര്‍ഗോത്സവത്തില്‍ കാസര്‍കോട് ‌‌എം ആര്‍ എസിന് ഹാട്രിക് ചാമ്പ്യന്‍ഷിപ്പ്...പെണ്‍കുട്ടികളുടെ മാത്രം കരുത്തില്‍ റവന്യൂ ജില്ലാ കായികമേളയിലും രണ്ടാം സ്ഥാനത്ത് എം ആര്‍ എസ്....പെണ്‍കുട്ടികളുടെ മാത്രം കരുത്തില്‍ കാസര്‍കോട് ഉപജില്ലാ കായിക മേളയില്‍ എം ആര്‍ എസ് രണ്ടാം സ്ഥാനക്കാരായി...

Wednesday, 12 November 2014

ശാസ്ത്രോത്സവം വിജയികള്‍

പ്രവൃത്തി പരിചയ മേള - ഒന്നാം സ്ഥാനം - വൈഷ്ണവി

സാമൂഹ്യ ശാസ്ത്ര മേള - പ്രസംഗം - ഒന്നാം സ്ഥാനം - നിഗിത ടി

സാമൂഹ്യ ശാസ്ത്ര മേള - സ്റ്റില്‍ മോഡല്‍ ഒന്നാം സ്ഥാനം - ജീന എന്‍ വി

സാമൂഹ്യ ശാസ്ത്ര മേള - സ്റ്റില്‍ മോഡല്‍ ഒന്നാം സ്ഥാനം -അനുജ പി

Monday, 10 November 2014

Tuesday, 4 November 2014

ഉപജില്ലാ കായികമേളയില്‍ എം ആര്‍ എസ് കൊയ്ത്ത്

ഉപജില്ലാ കായിക മേളയില്‍ ഓവറോള്‍ വിഭാഗത്തില്‍ നാലാം സ്ഥാനത്തെത്തുകയും സബ് ജുനിയര്‍ വിഭാഗം ചാമ്പ്യന്മാരാവുകയും ചെയ്ത  എം ആര്‍ എസ്, പെണ്‍കുട്ടികളുടെ എല്ലാ വിഭാഗത്തിലും നേട്ടം കൊയ്തു.  കിഡ്ഡീസ്, സബ് ജുനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലെ പെണ്‍കുട്ടികളുടെ ഇനങ്ങളില്‍ ചാമ്പ്യന്മാരുമായി.

 

സബ് ജുനിയര്‍ വിഭാഗം ചാമ്പ്യന്‍
100, 200 മീറ്റര്‍ ഓട്ട മത്സരങ്ങളില്‍ വിജയി
വേഗതയേറിയ താരം
 രജിന ടി ആര്‍

ജൂനിയര്‍ വിഭാഗം വേഗതയേറിയ താരം
 
ആശ്രയ ഒ

സബ് ജൂനിയര്‍ 400 മീറ്റര്‍ ഓട്ട മത്സരത്തില്‍ ഒന്നാം സ്ഥാനവും 
ഹൈജംപില്‍ മൂന്നാം സ്ഥാനവും നേടി 

 
അര്‍ച്ചന എന്‍


സീനിയര്‍ 400 മീറ്റര്‍ ഓട്ട മത്സരത്തില്‍ ഒന്നാം സ്ഥാനം
ട്രിപ്പിള്‍ ജംപില്‍ രണ്ടാം സ്ഥാനവും
ലോങ്ജംപില്‍ മൂന്നാം സ്ഥാനവും നേടിയ

ലേഖ ബി 


സീനിയര്‍  100 മീറ്റര്‍, 400 മീറ്റര്‍ ഹര്‍ഡില്‍സ് മത്സരങ്ങളില്‍ ഒന്നാം സ്ഥാനം

നിഖില ചന്ദ്രന്‍

സീനിയര്‍ ഷോട്ടപുട്ട് മത്സരത്തില്‍ ഒന്നാം സ്ഥാനവും

സീനിയര്‍ ഹൈജംപ് മത്സരത്തില്‍ രണ്ടാം സ്ഥാനവും നേടിയ

 ആതിര വി

 

സീനിയര്‍  5000മീറ്റര്‍,
800മീറ്റര്‍ ഓട്ട മത്സരങ്ങളില്‍ ഒന്നാം സ്ഥാനവും
3000 മീറ്റര്‍  രണ്ടാം സ്ഥാനവും നേടിയ

രസ്ന എന്‍

 

 സീനിയര്‍ വിഭാഗം 5 കി.മീ. നടത്തമത്സരത്തില്‍ ഒന്നാം സ്ഥാനം

 സുനന്ദ എ

 

സീനിയര്‍ വിഭാഗം ജാവലിന്‍ ത്രോ മത്സരത്തില്‍ ഒന്നാം സ്ഥാനം

അര്‍ച്ചന 

 

കിഡ്ഡീസ് വിഭാഗം ഹൈജംപ് മത്സരത്തില്‍ ഒന്നാം സ്ഥാനം

 അശ്വതി വി ആര്‍




സബ് ജൂനിയര്‍ 80 മീറ്റര്‍ ഹര്‍ഡില്‍സ് ഒന്നാം സ്ഥാനം 
 ലോങ് ജംപ്  രണ്ടാം  സ്ഥാനം

 നിമ്യ സി പി


കിഡ്ഡീസ് വിഭാഗം ഹൈജംപ് മത്സരത്തില്‍ രണ്ടാം സ്ഥാനം
200 മീറ്റര്‍ ഓട്ട മത്സരം മൂന്നാം സ്ഥാനം 

ശാരി എസ്



സീനിയര്‍  400 മീറ്റര്‍ ഹര്‍ഡില്‍സ് മത്സരത്തില്‍ രണ്ടാം സ്ഥാനം
 

നേഹ ടി


സീനിയര്‍ 800 മീറ്റര്‍ ഓട്ട മത്സരത്തില്‍ രണ്ടാം സ്ഥാനവും
സീനിയര്‍ 400 മീറ്റര്‍ ഓട്ട മത്സരത്തില്‍ മൂന്നാം സ്ഥാനവും
ശില്പ എ


 സീനിയര്‍ ഹാമര്‍ ത്രോയില്‍ രണ്ടാം സ്ഥാനം 
ഗോപിക എസ് മേലത്ത്


സീനിയര്‍ പോള്‍ വാള്‍ട്ട് രണ്ടാം സ്ഥാനം
സോണിയ എസ് 


 
ജൂനിയര്‍ ലോങ്ജംപില്‍ ഒന്നാം സ്ഥാനവും
ട്രിപ്പിള്‍ ജംപില്‍ രണ്ടാം സ്ഥാനവും
ഹൈജംപില്‍ മൂന്നാം സ്ഥാനവും

 വിജിത എ






സബ് ജുനിയര്‍ 80മീറ്റര്‍ ഹര്‍ഡില്‍സില്‍ രണ്ടാം സ്ഥാനം
ലോങ്ജംപ് മത്സരത്തില്‍ മൂന്നാം സ്ഥാനം

ജ്യോത്സ്ന 

സീനിയര്‍ 5000 മീറ്റര്‍ ഓട്ട മത്സരത്തിലും 
പോള്‍വാള്‍ട്ടിലും മൂന്നാം സ്ഥാനം നേടിയ
 
ശ്രീഷ്മ ടി വി

ജൂനിയര്‍ വിഭാഗം 800മീറ്റര്‍ ഓട്ട മത്സരം മൂന്നാം സ്ഥാനം

സൂര്യ ആര്‍

 

സബ് ജൂനിയര്‍ 600മീറ്റര്‍ ഓട്ടമത്സരം മൂന്നാം സ്ഥാനം

സ്നേഹ രാജന്‍ 

  ജൂനിയര്‍ വിഭാഗം ഡിസ്കസ് ത്രോ മൂന്നാം സ്ഥാനം

 രസ്ന എന്‍

ജൂനിയര്‍ 100 മീറ്റര്‍ ഹര്‍ഡില്‍സ് രണ്ടാം സ്ഥാനം
ട്രിപ്പിള്‍ ജംപില്‍ മൂന്നാം സ്ഥാനം
 
മഹിമ ഹരിദാസ്

സബ് ജൂനിയര്‍ 4 X 100 മീറ്റര്‍ റിലേയില്‍ ഒന്നാം സ്ഥാനം



സീനിയര്‍ 4 X 400 മീറ്റര്‍ റിലേയില്‍ ഒന്നാം സ്ഥാനം


സീനിയര്‍ 4 X 100 മീറ്റര്‍ റിലേയില്‍ രണ്ടാം സ്ഥാനം


ജൂനിയര്‍ 4 X 100 മീറ്റര്‍ റിലേയില്‍ രണ്ടാം സ്ഥാനം

  കിഡ്ഡീസ് 4 X 100 മീറ്റര്‍ റിലേയില്‍ മൂന്നാം സ്ഥാനം 

വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍

 


Friday, 10 October 2014


സ്‌റ്റോക്ക് ഹോം: ഇക്കൊല്ലത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഇന്ത്യാക്കാരനായ കൈലാഷ് സത്യാര്‍ഥിക്കും പാകിസ്താന്‍കാരിയായ മലാല യുസഫ്‌സായിക്കും. കുട്ടികളുടെ അവകാശങ്ങള്‍ക്കും വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇരുവര്‍ക്കും പുരസ്‌കാരം.

കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടിയും തീവ്രവാദത്തിനെതിരെയും പ്രവര്‍ത്തിക്കാന്‍ ജീവിതം തന്നെ ഉഴിഞ്ഞുവെച്ച ഇന്ത്യയില്‍ നിന്നുള്ള ഒരു ഹിന്ദുവിനും പാകിസ്താനില്‍ നിന്നുള്ള ഒരു മുസ്ലീംപെണ്‍കുട്ടിക്കും സമാധാന നൊബേല്‍ പങ്കിട്ട് നല്‍കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് പുരസ്‌കാരം പ്രഖ്യാപിച്ചുകൊണ്ട് നൊബേല്‍ കമ്മറ്റി അറിയിച്ചു.

ബാലവേലയ്‌ക്കെതിരെ രൂപവത്കരിച്ച ബച്ച്പന്‍ ബച്ചാവോ ആന്ദോളന്‍ എന്ന സംഘടനയുടെ സ്ഥാപകനാണ്. 80,000 ത്തിലധികം കുട്ടികളെ ഇതിനോടകം വിവിധതരം പീഡനങ്ങളില്‍ നിന്ന് മോചിപ്പിച്ച് പുനരധിവസിപ്പിക്കാന്‍ സംഘടനയ്ക്ക് കഴിഞ്ഞു. 'ഗ്ലോബല്‍ മാര്‍ച്ച് എഗന്‍സ്റ്റ് ചൈല്‍ഡ് ലേബര്‍' എന്ന അന്താരാഷ്ട്ര സംഘടനയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കൈലാസ് സത്യാര്‍ഥി ലോകമെമ്പാടും കുട്ടികള്‍ക്കായി നിരവധി നിയമങ്ങളും ഉടമ്പടികളും നിലവില്‍ വരാന്‍ കാരണമായിട്ടുണ്ട്.

മലാലയാകട്ടെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും പുരോഗതിക്കുമായി സ്വന്തം ജീവന് നേരെയുള്ള ആക്രമണം പോലും വകവെയ്ക്കാതെ പ്രവര്‍ത്തിച്ച പെണ്‍കുട്ടിയാണ്. നൊബേല്‍ സമ്മാനം നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയാണ് മലാല.

1954 ല്‍ മധ്യപ്രദേശിലെ വിദിഷയില്‍ ജനിച്ച സത്യാര്‍ഥി 26 ാം വയസില്‍ ഇലക്ട്രിക് എഞ്ചിനീയര്‍ ജോലി ഉപേക്ഷിച്ച് തെരുവ് കുട്ടികളുടെ പുനരധിവാസത്തിനായി ജീവിതം ഉഴിഞ്ഞുവെക്കുകയായിരുന്നു. അമേരിക്കന്‍ സര്‍ക്കാരിന്റെ ഡിഫന്റേഴ്‌സ് ഓഫ് ഡമോക്രസി അവാര്‍ഡ്, സ്‌പെയിനിന്റെ അല്‍ഫോന്‍സോ കൊമിന്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ്, മെഡല്‍ ഓഫ് ഇറ്റാലിയന്‍ സെനറ്റ്, അമേരിക്കന്‍ ഫ്രീഡം അവാര്‍ഡ്, ദ ആച്‌നര്‍ ഇന്റര്‍നാഷണല്‍ പീസ് അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ന്യൂഡല്‍ഹിയില്‍ താമസിക്കുന്ന സത്യാര്‍ഥിക്ക് ഭാര്യയും രണ്ട് മക്കളുമുണ്ട്

Wednesday, 24 September 2014

ഇന്ത്യയുടെ ആദ്യ ഗോളാന്തരദൗത്യം വിജയിച്ചു. മംഗള്‍യാന്‍ പേടകം ബുധനാഴ്ച രാവിലെ ചൊവ്വാഗ്രഹത്തിന്റെ ഭ്രമണപഥത്തിലെത്തി. 22 കോടി കിലോമീറ്റര്‍ അകലെ ചൊവ്വായ്ക്കരികില്‍നിന്ന് പേടകം 'മംഗളസൂചകമായി' സന്ദേശമയച്ചു.

'ഇന്ത്യ വിജയകരമായി ചൊവ്വയിലെത്തിയിരിക്കുന്നു', ബാംഗ്ലൂരില്‍ മംഗള്‍യാന്റെ പഥപ്രവേശനവേളയില്‍ സന്നിഹിതനായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ഈ ചരിത്ര വിജയത്തിന് ചുക്കാന്‍ പിടിച്ച ശാസ്ത്രജ്ഞരെയും മറ്റുള്ളവരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.

ഇതോടെ, പ്രഥമ ചൊവ്വാദ്യത്യം വിജയിപ്പിച്ച ആദ്യരാജ്യമെന്ന നിലയ്ക്കും, ചൊവ്വയില്‍ പേടകമെത്തിച്ച ആദ്യ ഏഷ്യന്‍രാജ്യമെന്ന നിലയ്ക്കും ചരിത്രത്തില്‍ ഇടംനേടുകയാണ് ഇന്ത്യ. ചൊവ്വയില്‍ വിജയകരമായി എത്തുന്ന നാലാമത്തെ ശക്തിയി ഇന്ത്യ ഈ വിജയത്തോടെ മാറി.

ഇതുവരെയും ഒരു രാജ്യത്തിനും തങ്ങളുടെ ആദ്യ ചൊവ്വാദൗത്യം വിജിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. ആ 'ചൊവ്വാദോഷം' മാറ്റിയിരിക്കുകയാണ് 'മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍' ( Mars Orbiter Mission - MOM ) എന്ന മംഗള്‍യാന്‍.